Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Levels

Idukki

ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; മൂ​ന്നാ​റി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി

മൂ​ന്നാ​ര്‍: മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ല്‍ പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ മൂ​ന്നാ​ര്‍ ക​ടു​ത്ത ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്. മൂ​ന്നാ​റി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഓ​രോ ദി​വ​സ​വും കു​റ​യു​ന്ന​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ആ​കെ​യു​ള്ള സം​ഭ​ര​ണ​ശേ​ഷി​യു​ടെ 21.5 ശ​ത​മാ​നം മാ​ത്രം വെ​ള്ള​മാ​ണ് ഡാ​മി​ല്‍ ഇ​പ്പോ​ഴു​ള്ള​ത്. 83.35 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് ഇ​നി​യും കു​റ​ഞ്ഞാ​ല്‍ മൂ​ന്നാ​ര്‍ ക​ടു​ത്ത ജ​ല​ക്ഷാ​മാ​ണ് ഉ​ണ്ടാ​കു​ക.

മാ​ട്ടു​പ്പെ​ട്ടി​യി​ല്‍​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന പു​ഴ​യി​ല്‍​നി​ന്നു ഗ്രാം​സ്‌​ലാ​ന്‍​ഡ് ഭാ​ഗ​ത്തു​ള്ള ടാ​ങ്കി​ല്‍ ശേ​ഖ​രി​ച്ചാ​ണ് മൂ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ഡാ​മി​ല്‍ വെ​ള്ള​മി​ല്ലാ​താ​യാ​ല്‍ ഈ ​ടാ​ങ്കി​ലേ​ക്ക് വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ​വ​രി​ക​യും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​നാ​കാ​തെ വ​രി​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ച്ചാ​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്.

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ ല​ഭി​ക്കു​ന്ന മ​ണ്‍​സൂ​ണ്‍ മ​ഴ​യ്ക്കു പു​റ​മേ ത​മി​ഴ്‌​നാ​ടി​ല്‍ ല​ഭി​ക്കു​ന്ന മ​ഴ​യെ​ക്കൂ​ടി ആ​ശ്ര​യി​ച്ചാ​ണ് ഡാ​മി​ല്‍ വെ​ള്ളം നി​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ത​മി​ഴ്‌​നാ​ട്ടി​ല്‍ കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ല്‍ വെ​ള്ള​മെ​ത്തി​ക്കു​ന്ന കു​ണ്ട​ള ഡാ​മി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ണ്ട്. ആ​കെ​യു​ള്ള സം​ഭ​ര​ണ ശേ​ഷി​യു​ടെ 49.35 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് പ്ര​തീ​ക്ഷി​ച്ച മ​ഴ ല​ഭി​ക്കാ​തെ പോ​യ​താ​ണ് പ്ര​തി​സ​ന്ധി ഇ​ത്ര​യും രൂ​ക്ഷ​മാ​ക്കി​യ​ത്.

ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ പാ​തി​പോ​ലും ഇ​ത്ത​വ​ണ ല​ഭി​ച്ചി​ല്ല. ജൂ​ണി​ല്‍ ശ​രാ​ശ​രി 264 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​യി​ട​ത്ത് ഇ​ത്ത​വ​ണ 84.4 മി​ല്ലിമീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മ​ഴ ഏ​റ്റ​വും ഉ​യ​ര്‍​ന്ന തോ​തി​ല്‍ പെ​യ്യു​ന്ന ജൂ​ലൈയി​ല്‍ ശ​രാ​ശ​രി 398 മി​ല്ലിമീ​റ്റ​ര്‍ ല​ഭി​ക്കേ​ണ്ട​യി​ട​ത്ത് 102 മി​ല്ലിമീ​റ്റ​ര്‍ മ​ഴ​യാ​ണ് ആ​കെ ല​ഭി​ച്ച​ത്. ഓ​ഗ​സ്റ്റി​ല്‍ ശ​രാ​ശ​രി 268 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ൾ 135.1 മി​ല്ലിമീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഡാ​മി​ല്‍ വെ​ള്ളം കു​റ​യു​ന്ന​തോ​ടെ വ​രും​നാ​ളു​ക​ളി​ല്‍ ബോ​ട്ടിം​ഗ് നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രും.

Latest News

Corehub Up